കുടുംബ ജീവിതത്തിന്റെ മൂല്യവും മനോഹാരിതയും വീണ്ടെടുക്കുക : മാർപാപ്പാ

വിവാഹത്തെക്കുറിച്ചും കുടുംബങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സാമൂഹ്യ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാഡമിയുടെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവെയാണ് മാറ്റങ്ങളിലുടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന കുടുംബ ജീവിതത്തിന്റെ മൂല്യവും മനോഹാരിതയും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്.

നൂറ്റാണ്ടുകളായി വിവാഹവും കുടുംബവും നിരവധി മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, എന്നിരുന്നാലും രണ്ടിന്റെയും മഹത്വവും മൂല്യവും വെളിവാക്കുന്ന പൊതുവായതും മാറ്റമില്ലാത്തതുമായ ലക്ഷണങ്ങൾ ഉണ്ടെന്ന് അടിവരയിട്ട പാപ്പാ എന്നാൽ ഈ മൂല്യങ്ങൾ, ചില പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ സ്വാർത്ഥമായും സ്വകാര്യമായും ജീവിച്ചാൽ, കുടുംബം സമൂഹത്തിൽ ഒറ്റപ്പെടുകയും അപൂർണ്ണമാകുകയും ചെയ്യുമെന്നും മുന്നറിയിപ്പു നൽകി.

കുടുംബം സമൂഹത്തിന്റെ നന്മയാണെന്നും അത് വ്യക്തികളുടെ ഒന്നിച്ചു വരലല്ല, മറിച്ച് പരസ്പര പൂർണ്ണത കൈവരിക്കാനുള്ള ഒരു ബന്ധത്തിൽ അധിഷ്ഠിതമായ ഒന്നാണെന്ന് മനസ്സിലാക്കേണ്ടത് പ്രാധാന്യമർഹിക്കുന്നതാണെന്നും പാപ്പാ തുടർന്നു.

വിശ്വസ്ഥമായ സ്നേഹ ബന്ധവും, വിശ്വാസവും, സഹകരണവും, പരസ്പര ധർമ്മവും പങ്കുവയ്ക്കുന്നതിലാണ് കുടുംബത്തിന്റെ നന്മയും സന്തോഷവും ഉണ്ടാക്കുന്നതെന്നും പാപ്പാ പറഞ്ഞു.

അപ്പോസ്തോലീക പ്രബോധനമായ അമോരിസ് ലത്തീസിയ ചെയ്യാൻ ഉദ്ദേശിച്ചതു പോലെ, മഹത്തായ പാരമ്പര്യത്തോടൊപ്പം ഒരു പടി കൂടി മുന്നോട്ടു പോയി കുടുംബത്തിന്റെ ശരിയായ സ്നേഹ ബന്ധം മനസ്സിലാക്കാൻ സഭയുടെ സാമൂഹ്യ ചിന്തകൾ സഹായിക്കുന്നു എന്ന് പാപ്പാ ഉയർത്തിക്കാണിച്ചു.

കുടുംബം ” സ്വാഗതം ചെയ്യുന്ന ഒരു ഇടമാണ് ” അതിന്റെ ഗുണങ്ങൾ പ്രത്യേകമായി കണ്ടെത്താൻ കഴിയുന്നത് ബലഹീനരും ഭിന്നശേഷിക്കാരുമായ അംഗങ്ങൾ ഉള്ള കുടുംബങ്ങളിലാണ് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

ജീവിതപ്രയാസങ്ങളിൽ ക്ഷമയോടെ നിലനിൽക്കാനും സ്നേഹിക്കാനും കഴിയുന്ന കുടുംബങ്ങളിലാണ് പ്രത്യേക പുണ്യങ്ങൾ വികസിക്കുന്നത്.

ദത്തെടുക്കുകയും വളർത്തച്ഛനുമമ്മയുമാകുന്ന കുടുംബങ്ങൾ ഉൾപ്പെടെ മുഴുവൻ സമൂഹത്തിനും നന്മകളുണ്ടാക്കുന്ന കുടുംബങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ദാരിദ്ര്യത്തിന്റെ പ്രധാന മറുമരുന്നാണ് കുടുംബമെന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group