തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ വരുന്ന അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന് അനുമതി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതോടെ വേതനം വർദ്ധിപ്പിക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടർന്നാണ് അനുമതിക്കായി കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വേതനം നിലവില്‍ വരുമെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ചു മുതല്‍ ആറ് ശതമാനം വരെ വേതന വർദ്ധന നല്‍കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെൻററി കമ്മിറ്റി ഗ്രാമവികസന വകുപ്പിനോട് ശുപാർശ ചെയ്തിരുന്നു. ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ക്ക് ഒരു സാമ്ബത്തിക വർഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയില്‍ ആറ്‍ കോടിയോളം കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. 35.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനോടകം 100 തൊഴില്‍ ദിവസം ലഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m