വിശുദ്ധ മദർ തെരേസ എക്സിബിഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

വി.മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.

വാഷിംഗ്ടൺ ഡിസിയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നാഷണൽ ദേവാലയത്തിലാണ് പ്രദർശനം നടക്കുന്നത്.

ഓഗസ്റ്റ് 19ന് ആരംഭിച്ച എക്സിബിഷന്‍ നവംബർ 11 വരെ തുടരും. മദർ തെരേസയുടെ പല സ്വകാര്യ വസ്‌തുക്കളും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പിനൊപ്പം സൂക്ഷിച്ചിട്ടുണ്ട്.

സ്‌കൂളുകൾക്കും യുവജന ഗ്രൂപ്പുകൾക്കും പാവപ്പെട്ടവരുടെയും രോഗികളുടെയും പരിചരണത്തിനായി സമര്‍പ്പിക്കപ്പെട്ട സംഘടനകള്‍ക്കും എക്സിബിഷന്‍ ആകര്‍ഷകമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റ് ജോൺ പോൾ രണ്ടാമൻ നാഷണൽ ദേവാലയത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ്റണി പികാരെല്ലോ പറഞ്ഞു. മദർ തെരേസ ധരിച്ചിരുന്ന സാരി, ക്രൂശിതരൂപം, പ്രധാന രേഖകൾ എന്നിവയുൾപ്പെടെ മദർ തെരേസയുടെ നിരവധി തിരുശേഷിപ്പുകൾ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m