വൈദികർക്കും കന്യാസ്ത്രീകൾക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകം : സുപ്രീംകോടതി

കത്തോലിക്ക സഭയിലെ കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും വരുമാനത്തിൽ നിന്ന് ആദായ നികുതി പിടിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

വൈദികരും കന്യാസ്ത്രീകളും ദാരിദ്രവതം എടുക്കുന്നതിനാൽ അവർക്കു ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവൻ്റുകളിലോ നൽകുകയാണ് ചെയ്യുന്നതെന്നും അതിനാൽ അവർ വ്യക്തിപരമായി ശമ്പളം സ്വീകരിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരു lന്നു. ജോലി ചെയ്യുന്നതും ശമ്പളം വാങ്ങുന്നതുമായ ഏതൊരു വ്യക്തിയും നികുതിയ്ക്കു വിധേയരായിരിക്കുമെന്നും കോടതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m