സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനം; അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: 220 അദ്ധ്യയനദിവസങ്ങള്‍ ഉറപ്പാക്കുന്നതിനായി 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവിനെതിരായ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.

വിഷയത്തിലുള്ള ചർച്ച സർക്കാർ ഈ മാസം 9ന് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് അമിത്‌റാവലും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻബെഞ്ചിന്റെ തീരുമാനം.

പ്രവൃത്തി ദിനങ്ങള്‍ സർക്കാരിന് ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ ആകില്ലെന്നും, പ്രവൃത്തിദിനങ്ങള്‍ വർദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകർ, വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ചർച്ച നടത്തണമെന്നും നിർദ്ദേശിച്ചായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പ്രവൃത്തി ദിനങ്ങള്‍ വർദ്ധിപ്പിച്ചതിലും, ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കിയതിലും വലിയ പ്രതിഷേധമാണ് അധ്യാപക സംഘടനകളില്‍ നിന്നും ഉണ്ടായത്. ഇതേ തുടർന്ന് അധ്യാപ സംഘടന നല്‍കിയ കേസിലാണ്, ശനിയാഴ്ച പ്രവൃത്തി ദിനം ആക്കിയത് റദ്ദാക്കി കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m