മാർപാപ്പയുടെ നിർദ്ദേശപ്രകാരം കർദിനാൾ ക്രാജെവ്‌സ്‌കി വീണ്ടും യുദ്ധഭൂമിയിൽ

വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വീണ്ടും യുക്രൈനിൽ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം 59 വയസുകാരനായ ഇദ്ദേഹം ഇത് ആറാം തവണയാണ് അവശ്യവസ്തുക്കൾ നിറച്ച വാൻ ഡ്രൈവ് ചെയ്ത് യുക്രൈനിൽ എത്തുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ് കർദിനാൾ ക്രാജെവ്‌സ്‌കി.

ഡാം തകർന്നതുമൂലം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തെക്കൻ ഖേഴ്‌സൺ മേഖലയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അത്യാവശ്യ മരുന്നുകളുമായി എത്തുന്ന അദ്ദേഹം കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ വിശ്വാസീസമൂഹങ്ങളിലും സന്ദർശനം നടത്തും. യുക്രൈനിലെ പീഡിത ജനതയോടുള്ള ഫ്രാൻസിസ് പാപ്പയുടെ കരുതലിനെയാണ് കർദിനാൾ ക്രാജെവ്‌സ്‌കിയുടെ ദൗത്യം എടുത്തുകാട്ടുന്നത്.

‘ദുരിതം അുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കുക, അവരോടൊപ്പം പ്രാർത്ഥിക്കുക, പാപ്പയുടെ സാന്ത്വനവും പിന്തുണയും അവർക്കു നൽകുക എന്നതാണ് കർദിനാൾ ക്രാജെവ്‌സ്‌കിയുടെ ദൗത്യം,’ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രസ്താവനയിൽ വ്യക്തമാക്കി. ഡാം തകർന്നതു മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ മറ്റൊരു ട്രക്ക് വരും ദിനങ്ങളിൽ എത്തിക്കുമെന്നും ഡിക്കാസ്റ്ററി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group