ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടേണ്ടതാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചു വരികയും നാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും അനിവാര്യമാണ്. ഇവയ്ക്കായുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ക്രമീകരിക്കപ്പെടുമ്പോൾ അവയോട് സർവാത്മനാ സഹകരിക്കാൻ സീറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്.
എന്നാൽ ഈ വർഷത്തെ ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്തതായും അറിയിപ്പ് നൽകിയതായും അറിയുന്നു. ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിൻ്റെ ഭാഗവുമാണ്. അന്നേദിവസം വിശ്വാസികൾക്ക് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ പ്രസ്തുത പരിപാടി ബുദ്ധിമുട്ടുളവാക്കുന്നതാണ്.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സാധാരണയായി ഒരാഴ്ച നീളുന്ന സേവനവാരാചരണങ്ങൾ സംഘടിപ്പിക്കാനുള്ളതാണ്. അതിൻ്റെ ഭാഗമായി ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ ആഴ്ചയിലെ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള ഒരു ക്രമീകരണത്തോട് സഭയുടെ സഹകരണമുണ്ടാകും എന്ന് അറിയിക്കുന്നു.
ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്
ചെയർമാൻ
സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group