അശരണർക്ക് തുണയാകുവാൻ എം എസ് പി സൊസൈറ്റിയുടെ പഞ്ചാബിലെ പുതിയ മിഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു

എം എസ് പി സൊസൈറ്റിയുടെ കീഴിൽ പഞ്ചാബിൽ പുതിയ മിഷൻ സ്റ്റേഷൻ ആരംഭിച്ചു.ബർണല ജില്ലയിൽ തപ്പാമിലാണ് പുതിയ മിഷൻ സ്റ്റേഷൻ ആരംഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫാരിദാബാത്- ഡൽഹി രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് വെഞ്ചരിപ്പു കർമ്മം നിർവഹിച്ചു .
എം എസ് പിയുടെ മിഷൻ ഭവനം ഈ നാട്ടിലെ അനേകർക്ക് അഭയമേകുന്ന ഒരു ദിവ്യ കാരുണ്യ ഭവനമായി മാറട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു. പഞ്ചാബ് മിഷനു വേണ്ടി അഭി. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും കോട്ടയം അതിരൂപതയിലെ സഹായക മെത്രാന്മാരും നൽകുന്ന എല്ലാ പിന്തുണയ്ക്കും ഫരീദാബാദ് ഡൽഹി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തായുടെ നന്ദി അഭിവന്ദ്യ പിതാവ് അറിയിച്ചു. ശുശ്രുഷാ കർമ്മങ്ങളിൽ എം എസ് പി ഡയറക്ടർ ബഹുമാനപ്പെട്ട ഷാജി വടക്കേത്തൊട്ടിൽ, ഫരീദാബാദ് രൂപതാ വികാരി ജനറൽ മോൺ. മാത്യു കുമ്പുങ്കൽ CST യും സഹകാർമ്മികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group