സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം

സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്സിഡിയുള്ള 13 ഉൽപന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ നാല് സബ്സിഡി ഇനങ്ങള്‍ മാത്രം. മന്ത്രിയുടെ മണ്ഡലത്തിലെ സപ്ലൈകോയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ ഇതുതന്നെയാണ് അവസ്ഥ. ഗ്രാമീണമേഖലയിലെ സ്റ്റോറുകളിൽ ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിടുകയാണ്.

അരി, പഞ്ചസാര അടക്കമുള്ള വസ്തുക്കൾ ലഭിക്കുന്നില്ല എന്നാണ് ഉപഭോക്താക്കളുടെ പരാതി. പഞ്ചസാരയും വന്‍പയറും വന്നിട്ട് രണ്ട് മാസമായി. ഓണത്തിന് ശേഷം സാധനങ്ങൾ എത്തുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group