ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; പ്രാർത്ഥനകൾ അറിയിച്ച് പ്രധാനമന്ത്രി

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

ഏപ്രിൽ 2 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഓശാന ഞായര്‍ തിരുനാള്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയo പാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്ന ലോകനേതാക്കളോട് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു. “ഫ്രാൻസിസ് പാപ്പയുടെ നല്ല ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനുമായി പ്രാർത്ഥിക്കുന്നു”എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group