സൂറത്തിൽ തൊഴിലാളികൾ താമസിക്കുന്ന ആറുനില കെട്ടിടം തകർന്ന്‌ വീണു: ഏഴ് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകർന്നു വീണത്.

ഇന്നലെ രാത്രിമുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

2016ല്‍ അനധികൃതമായി നിർമിച്ച കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഏത് സമയവും തകര്‍ന്ന് വീഴാവുന്ന നിലയിലായ കെട്ടിടത്തില്‍ നിന്ന് ആറ് മാസം മുമ്ബ് നാല് കുടുംബങ്ങള്‍ മാറിത്താമസിച്ചിരുന്നു. ടെക്‌സ്റ്റൈല്‍, നിര്‍മാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.

അതേസമയം സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവൻ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group