ഇറ്റലിയിലെ കത്തോലിക്കാസഭ ജീവനു വേണ്ടിയുള്ള ദേശീയ ദിനം ആചരിച്ചു.

ഇറ്റലിയിലെ കത്തോലിക്കാസഭ ജീവനു വേണ്ടിയുള്ള നാല്പത്തിനാലാം ദേശീയ ദിനം ആചരിച്ചു.

ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെയാണ് (06/2/22) ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്മാരുടെ ആഹ്വാനം അനുസരിച്ച് ജീവനു വേണ്ടിയുള്ള ദേശീയ ദിനം ആചരിച്ചത്.

സകല ജീവനെയും കാത്തുപരിപാലിക്കുക- “ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ ജോലിചെയ്യാനും അതിനെ കാത്തുസൂക്ഷിക്കാനും അവിടെയാക്കി” (ഉല്പത്തി 2:15) എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ വിചിന്തന പ്രമേയം.

ദുർബ്ബലമായ ഒരോ മനുഷ്യജീവനും മൗനമായി സംരക്ഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ദിനാചരണത്തോടനുബന്ധിച്ച് മെത്രാന്മാർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.ഒരു മനുഷ്യനെ സ്വീകരിക്കുകയും അവന് തുണയാകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ധീരതയോടും പ്രത്യാശയോടുകൂടി അവയെ നേരിടാൻ സാധിക്കുകയും ചെയ്യുന്ന ക്രൈസ്തവാനുഭവത്തെക്കുറിച്ച് മെത്രാൻ സംഘം പ്രസ്താവനയിൽ പരാമർശിച്ചു.കൂടാതെ കോവിഡ് 19 മഹാമാരി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെക്കുറിച്ചും പ്രസ്താവനയിൽ സൂചിപ്പിച്ച മെത്രാന്മാർ, മഹാമാരിയുടെ തുടക്കം മുതൽ തന്നെ ജീവൻ രക്ഷിക്കുവാനായി പ്രവർത്തിച്ച സകലരെയും നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group