ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

ലാഹോർ: പാക്കിസ്ഥാനിൽ നിന്നും തുടർച്ചയായി ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതംമാറ്റി വിവാഹം കഴിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവർ രംഗത്ത്.ഈ വർഷത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ നാലു ക്രൈസ്തവ പെൺകുട്ടി കളെയാണ് വിവിധ നഗരങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇതിനെതിരെയാണ് കഴിഞ്ഞദിവസം കറാച്ചിയിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നത്.

ലിംഗാടിസ്ഥാനത്തിലുള്ള അക്രമങ്ങളുടെയും കുട്ടികളെ ദുരുപയോഗിക്കു ന്നതിന്റെയും വാർത്തകളാണ് കൂടാതെ സമീപ ദിവസങ്ങളിൽ പുറത്തുവരുന്നത്.

തട്ടിക്കൊണ്ടുപോകുന്ന പെൺകുട്ടികൾ എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഗവൺമെന്റ് ഇക്കാര്യത്തിൽ ശക്തമായ നടപടികളെടുക്കാത്തത് ഇതുപോലെയുളള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായിത്തീരുന്നതായി വോയ്സ് ഫോർ ജസ്റ്റീസ് വക്താവ് ഇല്ല്യാസ് സാമുവൽ പറഞ്ഞു. ജനുവരി നാലിന് മൂന്നു തട്ടിക്കൊണ്ടുപോകലുകളാണ് നടന്നത്.

മാനൂർ അഷറഫ് എന്ന 14 കാരിയെ 45 കാരനായ അയൽവാസിയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തത്. അന്നേ ദിവസം തന്നെ ഷാരിഷ് (17) ഏയ്ഞ്ചൽ(15) എന്നീ പെൺകുട്ടികളെയും കാണാതായിട്ടുണ്ട്. ഷോപ്പിങ്ങിന് പോയതായിരുന്നു ഇരുവരും.. ജനുവരി ഏഴിനാണ് പതിനാറുകാരി കിരണിനെ മുഹമ്മദ് അരിഫ് എന്ന വ്യക്തി തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തതും പിന്നീട് ബോധരഹിതയായ പെൺകുട്ടിയെ അവളുടെ വീടിന് മുമ്പിൽ ഇറക്കിക്കിടത്തി സ്ഥലം വിട്ടതും. ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് തുടർച്ചയാക്കുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി നടപടി ഭരണകൂടം എടുക്കുന്നതുവരെ
പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group