വഖഫ് അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന അതിജീവന സമരത്തിന്
പാലാ രൂപതയിലെ കടുത്തുരുത്തി സെൻറ് മേരീസ് താഴത്തുപളളി ഫോറോനപള്ളിയുടെ കീഴിൽ വരുന്ന മറ്റു പള്ളികളിലെ കടുത്തുരുത്തി മേഖല കത്തോലിക്ക കോൺഗ്രസിൻ്റെയും വിവിധസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സമ്മേളനo നടത്തി
കടുത്തുരുത്തി ഫൊറോന വികാരി ഫാദർ മാത്യു ചന്ദ്രൻകുന്നേൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുനമ്പo വിഷയത്തിന് കാരണമായ വഖഫ് ബോർഡിൻ്റെ നിയമനിർമാണത്തിൽ പരിഷ്കരണം നടത്തുന്നതിന് ഭരണപക്ഷവും പ്രിതിപക്ഷവും ഒന്നിച്ച് ചേർന്ന് സൗഹാർദ അന്തരീക്ഷം തകർക്കാതെ പരിഹാരം കണ്ടെത്താൻ തയ്യാറാകണമെന്ന് അച്ചൻ ആവശ്യപ്പെടുക ഉണ്ടായി .
വഖഫ് ബോർഡ് മാത്രമല്ല ഒരു മത നിയമവും ഇന്ത്യൻ ജുഡീഷ്യറിക്ക് മുകളിൽ ആകാൻ പാടില്ല എന്ന് അച്ചൻ പ്രസ്താവിച്ചു. കടുത്തുരുത്തി അസിസ്റ്റൻറ് വികാരി ഫാദർ മാത്യം തൈയ്യിലും . കടുത്തുരുത്തി മേഖല കത്തോലിക്ക കോൺഗ്രസ് പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ, സെക്രട്ടറി ജോർജ്ജ് മങ്കുഴിക്കരി, സന്തോഷ് നടുപ്പറമ്പിൽ കൈക്കാരൻമാർ സന്യസ്തർ, വിവിധ സംഘടനകളുടെ നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m