പ​ര​സ്പ​രം പോ​ര​ടി​ച്ച് ഭരണസംവിധാനങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ദൗർഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പ​ര​സ്പ​രം പോ​ര​ടി​ച്ചും സ​ങ്കീ​ര്‍ണ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും സൃ​ഷ്ടി​ച്ചും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല​യെ കേ​ര​ള​ത്തി​ലെ ഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍ക്കു​ന്ന​ത് നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഉ​പ​രി​പ​ഠ​ന​ത്തി​നും ഭാ​വി സു​ര​ക്ഷി​ത​ത്വത്തിനുമാ​യി പു​തു​ത​ല​മു​റ കേ​ര​ളം വി​ട്ടോ​ടു​ന്ന ദു​ര്‍വി​ധി നേ​രി​ല്‍ ക​ണ്ടി​ട്ടും ക​ണ്ണു​തു​റ​ക്കാ​ത്ത​വ​ര്‍ക്ക് ച​രി​ത്രം മാ​പ്പു​ന​ല്‍കി​ല്ലെ​ന്നും കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ന്‍സ് ഓ​ഫ് ഇ​ന്ത്യ ലെ​യ്റ്റി കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി വി.​സി. സെ​ബാ​സ്റ്റ്യ​ന്‍.

സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​വും ചാ​ന്‍സ​ല​റാ​യ ഗ​വ​ര്‍ണ​റും ത​മ്മി​ല്‍ നാ​ളു​ക​ളാ​യി തു​ട​രു​ന്ന പോ​ര്‍വി​ളി​ക​ളും വാ​ഗ്വാ​ദ​ങ്ങ​ളും നി​യ​മ​യു​ദ്ധ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തെ​യൊ​ന്നാ​കെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ​പ്ര​ക്രി​യ​യെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ള്‍ക്ക് അ​വ​സാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ന്‍ ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ള്‍ ത​യാ​റാ​യി ഭാ​വി​ത​ല​മു​റ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അഡ്വ. വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ അ​ഭ്യ​ര്‍ഥി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group