കായികമത്സരങ്ങൾ സാഹോദര്യം വളർത്തണം : ഫ്രാൻസിസ് പാപ്പാ

കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതൽ സഹോദര്യമൂല്യം സംഭാവന ചെയ്യാനും ആഹ്വാനം നൽകി മാർപാപ്പാ. ഓസ്ട്രിയയിൽ നിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കവെയാണ് പാപ്പാ മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ എല്ലാ കായികതാരങ്ങളോടും ആഹ്വാനം ചെയ്‌തത്‌.

ഓസ്ട്രിയയുടെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്തുതിഗീതം ആലപിക്കുവാനും കായികരംഗത്തുള്ള ഈ അസോസിയേഷന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കായികമത്സരങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങൾ വളർത്താൻ പരിശ്രമിക്കാൻ പാപ്പാ അസോസിയേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്‌തു.

മനോഹരമായ കുന്നുകളുള്ള ഓസ്ട്രിയ പർവ്വതങ്ങളുമായി ബന്ധപ്പെട്ട കായികമത്സരങ്ങൾക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നുണ്ടെന്ന് ഓർമ്മപ്പിച്ച പാപ്പാ, 1905-ൽ സ്ഥാപിക്കപ്പെട്ട സ്കീ ഓസ്ട്രിയ എന്ന അസോസിയേഷൻ ദേശീയതലത്തിൽത്തന്നെ സ്‌കീയിങ്ങുമായി ബന്ധപ്പെട്ട നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് അനുസ്‌മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group