പാരീസ് ഒളിമ്ബിക്‌സിന് കൊടിയിറങ്ങി, ത്രിവര്‍ണപതാകയേന്തി ശ്രീജേഷും മനുവും; ഇനി 2028-ല്‍ ലോസ് ആഞ്ജലീസില്‍

പാരീസ്: വിസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്ബിക്സിന് കൊടിയിറങ്ങി.

സ്നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി.

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച്‌ പാസ്റ്റില്‍ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി.

16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യു.എസ്. ഒന്നാം സ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.

സമാപനച്ചടങ്ങിനൊടുവില്‍ പാരീസ് മേയർ ആൻ ഹിഡാല്‍ഗോയില്‍ നിന്ന് ലോസ് ആഞ്ജലീസ് മേയർ കരൻ ബാസ് ഒളിമ്ബിക് പതാക ഏറ്റുവാങ്ങി. ഇനി നാല് കൊല്ലത്തിനപ്പുറം 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്ബിക്സിന് വേദിയാവുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m