യുക്രൈന്‍ ജനത നേരിടുന്ന ദുരിതങ്ങളെ വിവരിച്ച് ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക്

ഉക്രൈൻ യുദ്ധം തുടങ്ങി ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഉക്രൈൻ ജനത കടന്നുപോകുന്ന പ്രശ്നങ്ങളെ കുറിച്ച് വിവരിച്ച് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും അതിനായി അവര്‍ ആദ്യം വിളിക്കുന്നത് വൈദികരെയാണെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യുക്രൈന്‍ ജനതക്ക് വേണ്ട അജപാലനപരമായ സാന്ത്വനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച മെത്രാപ്പോലീത്ത യുദ്ധം മൂലമുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയുവാന്‍ വൈദികര്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സഭയില്‍ നിന്നും ഭക്ഷണവും, വസ്ത്രങ്ങളും മാത്രമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത പ്രതീക്ഷ പകരുന്ന വാക്കുകള്‍ കൂടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് വേണ്ടിയുള്ള അജപാലകപരമായ ശ്രദ്ധയാണ് നമ്മുടെ പ്രഥമ ദൗത്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group