സിസ്റ്റർ ഫീദേലിസ് തളിയത്തിനെ ദൈവദാസിയായി പ്രഖ്യാപിച്ചു…

ഫരിതബാദ് : സിസ്റ്റർ ഫീദേലിസ് തളിയത്തിനെ ദൈവദാസിയായി പ്രഖ്യാപിച്ചു. സിസ്റ്റർ അന്ത്യവിശ്രമംകൊള്ളുന്ന ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടന്ന വിശുദ്ധ കുർബാനമധ്യേ ഫരീദാബാദ് രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര യാണ് സിസ്റ്റർ ഫീദേലിസിനെ ദൈവദാസി പദവിയിലേക്ക് ഉയർത്തിയത്.
ആതുര സേവനത്തിനായി ജീവിതം മാറ്റിവെച്ച സിസ്റ്ററുടെ ജീവിതമാതൃക അനേകർക്ക് പ്രചോദനമായിരുന്നു.
വരാപ്പുഴ പുത്തൻപള്ളി തള്ളിയത് ജോസഫിന്റെയും മറിയംകുട്ടിയുടെയും മകളായി ജനിച്ച സിസ്റ്റർ ഫീദേലിസ് യുഎസിലെ ചിക്കാഗോ ലയോള സർവകലാശാലയിൽനിന്ന് ഗൈനക്കോളജി യിൽ ബിരുദാനന്തര ബിരുദം നേടി. 1966 ഗ്രേറ്റർ കൈലാഷ് ഹോളി ഏഞ്ചൽസ് നഴ്സിങ് ഹോമിൽ സേവനമാരംഭിച്ച സിസ്റ്റർ തുടർന്ന് അശോക് വിഹാറിൽ ജീവോദയo ആശുപത്രി സ്ഥാപിച്ചു. പിന്നീട് വികലാംഗരുടെയും ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികളെയും സംരക്ഷിക്കുന്നതിനായും,തെരുവിൽ കഴിയുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനയും വികാസ്പുരിയിലും ആതുരാലയങ്ങൾ സ്ഥാപിച്ചു.
ദരിദ്രർക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിച്ച സിസ്റ്റർ 2018 ജനുവരി 17നാണ് നിത്യ സൗഭാഗ്യത്തിലേക്ക് യാത്രയായത്.
സിസ്റ്ററുടെ നാമകരണത്തിനുള്ള നടപടിക്രമങ്ങൾക്കും തുടക്കമായി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group