എസ്എസ്എൽസി ഫലം മെയ് ആദ്യവാരം; മൂല്യനിർണയം പൂർത്തിയായി, റെക്കോർഡ് വേഗത്തിൽ

എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.

70 ക്യാമ്ബിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്ബ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്ബുണ്ട്. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group