രക്തസാക്ഷിയായ ആദ്യത്തെ വേദപാരംഗത പദവിയിലേക്ക് വിശുദ്ധ ഐറേനിയസ് ഉയർത്തപ്പെടുന്നു..

വിശുദ്ധ ഐറേനിയസിനെ സഭയിലെ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്താനുള്ള അംഗീകാരം വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം നൽകി. ഇതിനെപ്പറ്റി ചർച്ചചെയ്യാൻ തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുസംഘത്തിലെ അംഗങ്ങളായ കർദ്ദിനാളുമാരും, മെത്രാന്മാരും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെത്രാൻ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടാൻ യോഗ്യനാണെന്ന് പ്ലീനറി സമ്മേളനത്തിൽ കണ്ടെത്തിയതായി കർദ്ദിനാൾ മാർസലോ സെമരാറോ പാപ്പയെ അറിയിച്ചു.

ഐക്യത്തിനു വേണ്ടിയുള്ള വേദപാരംഗതൻ എന്ന പദവി വിശുദ്ധ ഐറേനിയസിന് നൽകുന്നതിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ ക്രൈസ്തവ വിശ്വാസികളെയും, പൗരസ്ത്യ ക്രൈസ്തവ വിശ്വാസികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മീയ, ദൈവശാസ്ത്ര പാലം എന്നാണ് കത്തോലിക്ക, ഓർത്തഡോക്സ് ദൈവ ശാസ്ത്രജ്ഞന്മാരുമായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ സന്ദേശം നൽകി പ്രസംഗിക്കവേ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനെ വിശേഷിപ്പിച്ചത്.

കത്തോലിക്ക വിശ്വാസികളും, ഓർത്തഡോക്സ് വിശ്വാസികളും ഒരുപോലെ ആദരിക്കുന്ന എഴുത്തുകാരനായ മെത്രാനാണ് വിശുദ്ധ ഐറേനിയസ്. ജ്ഞാനവാദം എന്ന പാഷണ്ഡത ശക്തിപ്രാപിച്ച കാലത്ത് അതിനെതിരെ പോരാടാൻ ഐറേനിയസ് മുന്നിൽ തന്നെ ഉണ്ടായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group