എല്ലാ വൈദികരും വാക്സിൻ സ്വീകരിക്കണം: ടാൻസാനിയൻ ആർച്ച് ബിഷപ്പ്.

ടാൻസാനിയ: എല്ലാ വൈദികരും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നഅഭ്യർത്ഥനയുമായി ടാൻസാനിയൻ ആർച്ച് ബിഷപ്പ് ജൂഡ് തദേവൂസ്.കോവിഡ് 19 നെ തടയുവാൻ വാക്സിൻ സ്വീകരിക്കുവാൻ എല്ലാ വൈദികരും തയ്യാറാവണമെന്നും, ഈ രോഗം നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനുകൾ കവർന്നെടുത്തിട്ടുണ്ട് , അതിനാൽ ഈ രോഗത്തെ തടയുവാൻ എല്ലാ വൈദികരും വാക്സിൻ സ്വീകരിക്കണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ നേരിടുന്നതിനായി വാക്സിനുവേണ്ടി നാം ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു, നമുക്കിപ്പോൾ വാക്സിൻ ലഭിച്ചപ്പോൾ നാം അതിനെ നിരസിക്കുന്നത് ദൈവനിന്ദയാണെന്നും, ബിഷപ്പ് പറഞ്ഞു.നാം ജീവിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്, അതിനാൽ രോഗത്തിൽ നിന്ന് രക്ഷ നേടുവാൻ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group