ഇരുളിൽ വെളിച്ചമായ ജീവിതങ്ങൾ

വിരൽത്തുമ്പിലമരുന്ന തൂലികയ്ക്ക് അക്ഷരങ്ങൾ കോർത്തിണക്കിയ അപൂർവ്വ പദങ്ങൾകൊണ്ടുപോലും അനുഭവവേദ്യമാക്കാൻ കഴിയാത്ത ഉഗ്രശോഭയുള്ള അത്ഭുത നക്ഷത്രം. മനുഷായുസ്സ് മുഴുവൻ കർമ്മയോഗിയും ക്രാന്തദർശ്ശിയുമായി മലയാളക്കരയുടെ സമസ്ത മേഖലകളിലും നവോഥാന കൊടുംകാറ്റായി ആഞ്ഞടിച്ചു തിന്മകളെ കരിയിലപോലെ പറത്തി, തലമുറയെ പഠിപ്പിച്ചു, നവീകരിച്ചു, മാന്നാനം കുന്നിൽ വേരുകളൂന്നി ലോകം മുഴുവൻ അറിവിന്റെയും ആദർശകളുടെയും ആനന്ദപ്രഭ ചൊരിഞ്ഞ അണയാത്ത തിരിനാളം. മാനവ സമത്വത്തിലും പുരോഗതിയിലും ദൈവത്തെ ദർശ്ശിച്ചു വിദ്യാഭ്യാസം അതിനായുധമാക്കിയ സന്യാസി, ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതകളെ മതത്തിന്റെ ആത്മീയ ചേതനയിൽ വിശ്വാസ സംഹിതങ്ങളിൽ അനുഷ്‌ഠാന മാതൃകകളിൽ ആചാര മര്യാദകളിൽ ആഹാര രീതികളിൽ ജീവിത സാഹചര്യങ്ങളിൽ ചാലിച്ച ആധുനിക മനുഷ്യ മനസുകളിൽ പോലും ശ്വാശതമായി നിലനിർത്തിയ സഹസ്രാബ്ദങ്ങൾ പിന്നിട്ടാലും പൊലിയാത്ത അറിവിന്റെ ആ ദർശശോഭ ചൊരിഞ്ഞ മഹാ മാന്ത്രിക വചന പാടവം. എന്ത് എഴുതിക്കുറിച്ചായാലും എത്ര തിരുത്തിക്കുറിച്ചാലും മതിവരാത്ത വായനാനുഭവം അപൂർണ്ണമായ അക്ഷരങ്ങളിലൂടെ നൂറ്റാണ്ടുകൾക്കിപ്പറത്തുനിന്ന് മഹത്തായൊരു വ്യക്തിത്വത്തെ വരച്ചുകാട്ടാനുള്ള തടസ്സങ്ങളാവാം അത്.
അപരിഷ്‌കൃത സമൂഹത്തെ പരിഷ്കാരത്തിന്റെ പൊൻപട്ടണിയിച്ചു ആ കർമ്മയോഗി കടന്നുപോയി. മനുഷ്യസഹജമായ മറവിയും തിരസ്‌ക്കാരവും ആ പുണ്യാത്മാവിനെ  വിസ്‌മൃതിയിലാഴ്ത്തി. ചാവറ അച്ചനെ പ്രതഷ്ഠിക്കേണ്ടയിടത്തു മറ്റുപലരെയും പ്രതിഷ്ഠിച്ചു പൂജിച്ചപ്പോൾ അദ്ദേഹം പകർന്നു തന്ന പലതും പുതു തലമുറയ്ക്ക് നഷ്ട്ടപ്പെട്ടു. ആഗോളവത്‌ക്കരണവും ഉപഭോഗ സംസ്കാരവും ഊതിപ്പെരുപ്പിച്ച പുറം മോടികളും സാമൂഹിക നന്മമകളും വിഴുങ്ങി. കൊള്ളയും കൊള്ളരുതായ്മയും അക്രമവും ഹിംസയും ദിനം പ്രതി വർധിച്ചു.
മത സൗഹാർദ്ദം മത വൈരത്തിനും കൂട്ടക്കുരിതികൾക്കും വഴിമാറി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതും വിവാഹ മോചനങ്ങൾ പെരുകുന്നതും നിത്യസഭ വർഷങ്ങളായി വാണിജ്യ വൽക്കരണത്താൽ തച്ചുതകർക്കപ്പെട്ടു. മദ്യപാനവും സ്ത്രീ പീഡനവും ചൂഷണവും നമ്മുടെ സമൂഹത്തിലെ ഭാഗമായി. ചാവറയച്ചന്റെ കുടുംബദർശനവും വിദ്യാഭാസ ദർശനവും ഈ തലമുറയുടെ കണ്ണുത്തുറപ്പിക്കുകയും ശാന്തിയും സമാധാനവും ദൈവത്തിന്റെ സ്വന്തം നാടിനെ അനുഗ്രഹിക്കും.
ജീവിതചര്യകളിൽ ഉടനീളം അവനെ മറന്ന്  തന്റെ നിയോഗത്തിൽ പൂർണമായി ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും പൂർണ്ണമായി അർപ്പിച്ചു ആത്മബലിയുടെ ജീവൽ സാക്ഷ്യമായി ജീവിക്കാൻ കഴിയുന്നവരാണ് ദിവ്യ പുരുഷൻമ്മാരായി പിൽക്കാലത്തു വിളി കൊള്ളുകയും അനുകരണീയമായ മാതൃകയായി പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത്.  നിലത്തുവീണ വിത്തുപോലെ അവർ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു. നിത്യമായി ഛേദപ്പെടുന്നതിന്റെ കഥയായിത്തീരുന്നു അവരുടെ ജീവിതം. എന്നാൽ അതൊരു കദന കഥയല്ല. പ്രത്യുത സ്വയം കൊടുത്തുത്തീർക്കലിലൂടെ പൂർണ്ണമായും  നിസ്വാർത്ഥകമായ ജീവിതം. ആ ജീവിതത്തിന്റെ കഥയാണിത്. നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നവൻ തന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. തന്നെ മുറിച്ചു വിളമ്പാൻ സന്നദ്ധനാകുന്നവൻ ലോകാന്തരങ്ങളുടെ നായകനാകുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരം പേർക്ക് പോഷണം നൽകിയവൻ സ്വന്തം ശരീരംകൊണ്ട് എത്രപേരെ പോഷിപ്പിച്ചു പ്രകീർത്തിച്ചുകൊണ്ടരിക്കുന്നു എന്ന് ആർക്ക് കണക്കുകൂട്ടാൻ കഴിയും.
ചാവറയച്ചന്റെ മഹത്തായ ജീവിതദർശനം നദിയിൽക്കൂടി ഒഴുകുന്ന തടിക്കഷണങ്ങൾ ഒഴുക്കിന്റെ പോക്കനുസരിച്ചു ഒഴുകുകയും പിന്നീട്‌ ഒഴുക്കിനനുസരിച്ച് അകന്നുപോകുന്നതുപോലെയാണ് മനുഷ്യന്റെ ഈ ലോകത്തുള്ള ജീവിതം. സത്രത്തിൽ അൽപ്പനേരം വിശ്രമിക്കാൻ കയറിയവരാണ് നമ്മൾ. വിശ്രമം കഴിഞ്ഞാൽ  പോകേണ്ടിവരും. നിമിഷനേരമേയുള്ളൂ ഈ ലോകത്തിൽ ജീവിതം. അതിനാൽ നമ്മൾ നന്മ ചെയ്യണം.
*ചാവറയച്ചന്റെ ദൈവവിളി ദർശനം*
ദൈവ ശുശ്രൂഷിയായ ആത്മാവേ, നിന്റെ സ്ഥാന മഹിമയും അന്തസ്സിന്റെ വലിപ്പവും അതിനു കിട്ടിയിരിക്കുന്ന നന്മമകളും വരപ്രസാദങ്ങളും വഴിപോലെ കണ്ടുപിടിക്കുന്നു. എങ്കിൽ എത്രയും വലിയ ജാഗ്രതയോടുകൂടെ പുണ്യ വഴിയിൽ നടക്കുകയും ചെയ്യും. ഒലിവർ ഗോൾഡിന്റെ “The Village Preacher” എന്ന കവിതയിൽ കാണാം. “At church , who
mock and unaffected grace. His looks adnored the venerable  place” ചാവറയച്ചനും അൾത്താരയിൽ ഒരു അലങ്കാരമായിരുന്നു. ദൈവത്തിനും മനുഷ്യനുമിടയിലെ വിശ്വസ്തനായ മധ്യവർത്തിയായിരുന്നു.
( Johnson Thomas Mariyil – Good Shepard Major Seminary, Kunnoth)