അഗതിമന്ദിരങ്ങളിൽ കോവിഡ് സാന്ത്വനവുമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി

തലശ്ശേരി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തലശേരി അതിരൂപത സമിതിയുടെ സാന്ത്വനം’ പദ്ധതിക്ക് തുടക്കമായി.തലശേരി ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോർജ് ഞരളകാട്ട് പദ്ധതിഉദ്ഘാടനം ചെയ്തു. നിർധനരായ അനേകംപേർക്ക് പ്രയോജനം ലഭിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ഈ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. ചടങ്ങിൽ അതിരൂപത പ്രസിഡന്റ് സണ്ണി നെടിയകാലായിൽ അധ്യക്ഷത വഹിച്ചു. ബാബു ജോസഫ് കൊട്ടാരത്തിൽ, സിസ്റ്റർ ലൂസി എസ്എബിഎസ്, സിസ്റ്റർ ടീന എസ്ഡി, സിസ്റ്റർ ജോമിയ എസ്ഡി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സനീഷ് തോമസ്, ആൽബർട്ട് സണ്ണി എന്നിവർ നേതൃത്വം നൽകി. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അഗതിമന്ദിരങ്ങളിൽ പൾസ് ഓക്സിമീറ്റർ, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group