പാഷൻ ഓഫ് ക്രൈസ്റ്റിന് ശേഷം കോടികൾ മുടക്കിയ ദൃശ്യ പരമ്പര സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു…

ക്രിസ്തുവിന്റെ ജീവചരിത്രം ആധാരമാക്കി നിർമ്മിച്ച പാഷൻ ഓഫ് ദ ക്രൈസ്റ്റിന്ശേഷം കോടികൾ മുടക്കിയ ദൃശ്യ പരമ്പര
“ദി ചോസെൻ ” സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
ആഗോള ക്രൈസ്തവർ ഇരുകൈകളും നീട്ടി സ്വീകരിച്ച പരമ്പര അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ഡാളസ് ജെങ്കിൻസ് സംവിധാനവും രചന നിർവ്വഹിച്ചിരിക്കുന്നത്.യേശുക്രിസ്തുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മൾട്ടി-സീസൺ ടെലിവിഷൻ പരമ്പര കൂടിയാണ് “ദി ചോസെൻ.
ഏറ്റവും കൂടുതൽ ആളുകൾ ഫണ്ട് ചെയ്യുന്ന ടിവി സീരീസ് അല്ലെങ്കിൽ ഫിലിം പ്രോജക്റ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പരമ്പരയുടെ ആദ്യത്തെ സീസണിൽ 8 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് “ദി ചോസെൻ സംപ്രേക്ഷണം ചെയ്യുന്നത്.
പരമ്പരയിലെ ആദ്യത്തെ സീസൺ 180 രാജ്യങ്ങളിൽ നിന്നായി അഞ്ച് കോടിയിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group