പുലിയൻപാറ ദേവാലയത്തിൽ മാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

കോതമംഗലം:പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group