ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ ഇന്ന്….

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ( ഒക്ടോബർ 9 ).രൂപതാസ്ഥാപനത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് ആഘോഷമായ ദിവ്യബലിയർപ്പണം നടക്കും.അഞ്ചുവർഷത്തിലേറെയായി രൂപതയ്ക്ക് ലഭിച്ച എല്ലാ കൃപകൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നതായും , ഇത്രയും നാൾ രൂപതയെ നയിച്ച പ്രിയപ്പെട്ട ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനുവേണ്ടി പ്രാർത്ഥിക്കാനും എല്ലാ വിശ്വാസികളോടും ഫാ. ആന്റണി ചുണ്ടേലിക്കാട്ട് പ്രോട്ടോസിൻസെല്ലസ് അഭ്യർത്ഥിച്ചു.കൂടാതെ ഇതിനുപിന്നിൽ പ്രവർത്തിച്ച ശ്രേഷ്ഠ വൈദികരെയും, പ്രത്യേകിച്ച് ഫാ.മാത്യു ചൂരപോയ്കയിൽ അച്ചനെയും അനുസ്മരിച്ചുകൊണ്ട് ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഇടവകാ സമൂഹത്തോടൊപ്പം മരിയൻ സൈന്യം വേൾഡ് മിഷന്റെ പ്രാർത്ഥന ആശംസകൾ നേരുന്നു …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group