ഇന്തോനേഷ്യയിൽ ജപമാല പ്രാർത്ഥന നയിച്ച വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയ്ക്കു സമീപമുള്ള റസിഡൻഷ്യൽ ഏരിയയിൽ ഭവനങ്ങൾതോറും നടത്തിവരുന്ന ജപമാല പ്രാർത്ഥന നയിച്ചിരുന്ന കത്തോലിക്കാ വിദ്യാർത്ഥികൾക്കു നേരെ ആക്രമണം നടത്തി ഇസ്ലാമിക വിശ്വാസികൾ.

പരമ്പരാഗതമായി നടത്തിവരുന്ന ജപമാല ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം നടന്നത്.

സൗത്ത് ടാൻഗെരാങ് നഗരത്തിലെ പാമുലാംഗ് സർവകലാശാലയിലെ 12 കത്തോലിക്കാ വിദ്യാർത്ഥികളായിരുന്നു ജപമാല യജ്ഞത്തിൽ പങ്കെടുത്തിരുന്നത്. ആക്രമണത്തിൽ രണ്ടു വിദ്യാർത്ഥിനികൾക്കു പരിക്കേറ്റു. “വീട്ടിൽ ആരാധന നടത്തരുത്, പള്ളിയിൽ വച്ചാണ് ആരാധന നടത്തേണ്ടത്. നിങ്ങൾക്ക് പ്രാർത്ഥിക്കണമെങ്കിൽ, ഞങ്ങൾ മുസ്ലീങ്ങൾ പള്ളിയിൽ ആരാധിക്കുന്നതു പോലെ പള്ളിയിൽ പോകുക” എന്നുപറഞ്ഞാണ് തങ്ങളെ ആക്രമിച്ചതെന്ന് ഒരു വിദ്യാർത്ഥി പങ്കുവച്ചു.

മുസ്ലീങ്ങൾ കൂടുതലുള്ള ഇന്തോനേഷ്യയിൽ മതന്യൂനപക്ഷങ്ങളുടെ പ്രാർത്ഥനായജ്ഞങ്ങൾ പലപ്പോഴും തടസ്സപ്പെടാറുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group