തിരുപ്പിറവിയുടെ ആനന്ദം നുകരാൻ പരിത്യാഗത്തിലൂടെ അപരന് താങ്ങാകുക : മാർപാപ്പാ

ആവശ്യക്കാരനെ പരിത്യാഗപ്രവർത്തിയിലൂടെ സഹായിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്നതിനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.

“തിരുപ്പിറവിത്തിരുന്നാൾ” (##Christmas) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“ദൈവം മനുഷ്യനായവതരിച്ച രഹസ്യത്തെക്കുറിച്ച് മനനം ചെയ്യുന്ന ഈ നാളുകളിൽ നമുക്ക്, ആവശ്യത്തിലിരിക്കുന്നവർക്ക് നല്കുന്നതിനായി എന്തെങ്കിലും വർജ്ജിക്കാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. അങ്ങനെ എല്ലാവർക്കും #തിരുപ്പിറവിത്തിരുന്നാൾ സന്തോഷം അനുഭവിക്കാൻ കഴിയും.”പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group