അതിജീവനയാത്ര കേരളജനതയുടെ മനസാക്ഷിയെ ഉണര്‍ത്തും : മാര്‍ മാത്യു മൂലക്കാട്ട്

കര്‍ഷകര്‍ നേരിടുന്ന ഒട്ടനവധി ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരമുണ്ടാക്കണമെന്ന ആഗ്രഹത്തോടെ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന അതിജീവനയാത്ര കേരളജനതയുടെ മനസാക്ഷിയെ ഉണര്‍ത്തുമെന്നും സമൂഹത്തില്‍ തുടര്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.

അതിജീവനയാത്രയ്ക്ക് കോട്ടയത്തു നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകജനതയുടെ ദുരിതങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുകയാണെന്ന അവബോധം പൊതുസമൂഹത്തില്‍ കൂടുതലായുണ്ടാകുന്നതിന് യാത്ര വഴിയൊരുക്കും. കര്‍ഷകരെയും തുല്യപൗരരായി കണ്ട് മനുഷ്യത്വപരവും കര്‍ഷകര്‍ക്ക് അനുകൂലവുമായ നയസമീപനങ്ങള്‍ അടിയന്തരമായി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അദ്ധ്യക്ഷനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group