മണിപ്പൂരിനായി 1000 മണിക്കൂർ പ്രാർത്ഥനാ യജ്ഞം നടത്തി CRI കണ്ണൂർ യൂണിറ്റ്

കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനുവേണ്ടി കണ്ണൂർ സി ആർ ഐ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനാ യജ്ഞം നടത്തി.

സി ആർ ഐ കണ്ണൂർ യൂണിറ്റിലെ എല്ലാ സന്യാസ ഭവനങ്ങളും ചേർന്ന് ഒത്തൊരുമിച്ചാണ് ഈ ആയിരം മണിക്കൂർ ആരാധന നടത്തിയത്. മണിപ്പൂർ ജനതയ്ക്ക് വേണ്ടി പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുകയുണ്ടായി.
വേദനിക്കുന്ന, ജീവൻ നഷ്ടപ്പെടുന്ന, അശാന്തിയുടെ ദിവസങ്ങളെ നേരിടുന്ന മണിപ്പൂരിലെ ജനതയുടെ വേദനകളെ അനുസ്മരിച്ചു കൊണ്ടാണ് ഈ പ്രാർത്ഥനാ യജ്ഞം നടത്തിയത് എന്ന് കണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് ഫാ. വിൻസെന്റ് ഇടക്കരോട്ട് എം. സി. ബി. എസ് അറിയിച്ചു. മണിപ്പൂരിലെ പ്രതിസന്ധികൾ ആരംഭിച്ചനാൾ മുതൽ കണ്ണൂർ സിആർഐ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്രാർത്ഥനാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. മെയ് മാസത്തിൽ പ്രാർത്ഥനാ ദിനമായും ജൂൺ മാസത്തിൽ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിച്ചും ജൂലൈ മാസത്തിൽ പ്രാർത്ഥനാ വാരമായി ദിവ്യകാരുണ്യ ആരാധന നടത്തിയും സിആർഐ കണ്ണൂർ യൂണിറ്റ് മണിപ്പൂർ ജനതയ്ക്കായുള്ള ഐക്യദാർഢ്യം അറിയിച്ചിരുന്നു. മനുഷ്യജീവന് വിലകല്പിക്കാതെ ഒരു ജനതയുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇപ്പോഴും തുടരുന്ന ഭരണാധികാരികളുടെ നിസ്സംഗതയും മൗനവും ഉത്തരവാദിത്വരഹിതമായ നിലപാടുകളും അവസാനിപ്പിക്കണം എന്നും ഉചിതമായി പ്രവർത്തിച്ച് ഏവരുടെയും സംരക്ഷണവും സമാധാനവും ഉറപ്പുവരുത്തണമെന്നും കണ്ണൂർ യൂണിറ്റ് അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റു വിവിധ തരത്തിലുള്ള പ്രാർത്ഥനകളിലൂടെയും പ്രതികരണങ്ങളിലൂടെയും മണിപ്പൂർ ജനതയോടൊപ്പം കണ്ണൂർ യൂണിറ്റ് കൂട്ടായ്മ ഉണ്ടാകുമെന്നും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group