കേ​​​ര​​​ള ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​ഭയിൽ സി​​​നഡാ​​​ത്മ​​​ക​​​ത ശ​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി : ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ​​​തോ​​​മ​​​സ് നെ​​​റ്റോ

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​ഭയിൽ സി​​​ന​​​ഡാ​​​ത്മ​​​ക​​​ത ശ​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങിയെന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ. പ​​​യ്യാ​​​മ്പ​​​ലം ഉ​​​ര്‍​സു​​​ലൈ​​​ന്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് കാ​​​മ്പ​​​സി​​​ല്‍ എ​​​ട്ടി​​​നാ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ ഏ​​​കോ​​​പ​​​ന ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ സ​​​മി​​​തി​​​യാ​​​യ കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി) 39-ാമ​​​ത് ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി​​​യി​​​ൽ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ​​​ത്ത ഉ​​​ള്‍​ക്കൊ​​​ണ്ട് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി രൂ​​​പ​​വ​​ത്ക​​​രി​​​ച്ച​​​തു മു​​​ത​​​ല്‍ കേ​​​ര​​​ള സ​​​ഭ ഫ്രാ​​​ന്‍​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന സി​​​ന​​​ഡാ​​​ത്മ​​​ക​​​ത ശ​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി.

ഇ​​​ത്ര​​​യും സാ​​​മൂ​​​ഹ്യ​​​ രാ​​ഷ്‌​​ട്രീ​​​യ അ​​​വ​​​ബോ​​​ധ​​​മു​​​ള്ള സ​​​ഭ​​​ക​​​ളും കു​​​റ​​​വാ​​​ണ്. 2023ല്‍ ​​​വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ചേ​​​രു​​​ന്ന മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സി​​​ന​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​തി​​​യൊ​​​രു കാ​​​ഴ്ച​​​പ്പാ​​​ട​​​ല്ല ഫ്രാ​​​ന്‍​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ള്‍, ആ​​​ശ​​​യ​​​ങ്ങ​​​ള്‍, ആ​​​ഭി​​​മു​​​ഖ്യ​​​ങ്ങ​​​ള്‍, ചൈ​​​ത​​​ന്യം എ​​​ന്നി​​​വ സ്വാം​​​ശീ​​​ക​​​രി​​​ക്കാ​​​ന്‍ ന​​​മ്മ​​​ള്‍ മ​​​റ​​​ന്നു​​​ പോ​​​യ​​​തു​​​ കൊ​​​ണ്ടു പാ​​​പ്പ സി​​​ന​​​ഡി​​​ലൂ​​​ടെ അ​​​തു ന​​​മ്മെ ഓ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ തന്നെ ഇ​​​തു​​​ വ​​​ലി​​​യൊ​​​രു അ​​​വ​​​സ​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

ഏ​​​റെ കാ​​​ല​​​മാ​​​യി ല​​​ത്തീ​​​ന്‍ സ​​​ഭ സി​​​ന​​​ഡാ​​​ത്മ​​​കപാ​​​ത​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും ഇ​​​തി​​​ലൂ​​​ടെ ബ​​​ഹു​​​ദൂ​​​രം ഇ​​​നി​​​യും സ​​​ഞ്ച​​​രി​​​ക്കാ​​​നു​​​ണ്ട്. കൂ​​​ട്ടാ​​​യ്മ, പ​​​ങ്കാ​​​ളി​​​ത്തം, പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍​ത്ത​​​നം എ​​​ന്ന സി​​​ന​​​ഡി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടും ദ​​​ര്‍​ശ​​​ന​​​വും എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലേക്കും വ്യാ​​​പി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വി​​​തസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​ചെ​​​ല്ലു​​​ക എ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ഉ​​​ത്ഥി​​​ത​​​നാ​​​യ ക്രി​​​സ്തു മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ദ​​​ര്‍​ശ​​​നം. പ​​​ര​​​സ്പ​​​രം സം​​​സാ​​​രി​​​ക്കു​​​ക​​​യും ശ്ര​​​വി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന സി​​​ന​​​ഡി​​​ന്‍റെ സ​​​ന്ദേ​​​ശം അ​​​ര്‍​ഥ​​​മാ​​​ക്കു​​​ന്ന​​​തും ഇ​​​തു​​​ത​​​ന്നെയാ​​​ണെ​​​ന്ന് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group