ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സീറോ മലബാർ അൽമായ ഫോറം

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സീറോ മലബാർ അൽമായ ഫോറം.

കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ അകാല മരണത്തിൽ അൽമായ ഫോറം ഹൃദയം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അതിനെ തുടർന്ന് കോളേജിലുണ്ടായ സംഘടിതവും നിഗൂഢവുമായ അക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും തെരെഞ്ഞെടുപ്പുകളിലൂടെയും നേരിടാനുള്ള ശക്തി ക്രൈസ്തവ സമൂഹത്തിനുണ്ട് എന്നുള്ളത് ഓർമ്മിപ്പിക്കുന്നുവെന്നും മികച്ച പ്രതിഛായയുള്ള അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിനുള്ള പിന്തുണ അറിയിക്കുന്നുവെന്നും അൽമായ ഫോറം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group