ചരിത്ര മുഹൂര്‍ത്തത്തിലേക്ക് ചുവടുവെച്ച് യൂറോപ്പിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം

ആദ്യമായി ദേവാലയം നിർമ്മിച്ചു കൊണ്ട് ചരിത്ര മുഹൂര്‍ത്തത്തിലേക്ക് പ്രാര്‍ത്ഥനയോടെ ചുവടുവയ്ക്കുകയാണ് യൂറോപ്പില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം.ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തിനന് ഞായറാഴ്ച തുടക്കമാകുന്നതോടെ വലിയൊരു സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

23 വര്‍ഷത്തെ പാരമ്പര്യമുള്ള, യുകെയിലെ ഒരു ദേവാലയത്തില്‍ ഒരുമിച്ച് കൂടുന്ന ഏറ്റവും വലിയ കത്തോലിക്കാ വിശ്വാസ സമൂഹങ്ങളിലൊന്നാണ് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി) ഒട്ടേറെ കാര്യങ്ങള്‍ യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് സംഭാവന നല്‍കിയ ബ്രിസ്‌റ്റോള്‍ സമൂഹം സ്വന്തമായൊരു ദേവാലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്.ബാത്തും വെസ്റ്റേണ്‍ സൂപ്പര്‍മേയറും ഉള്‍പ്പെടുന്ന ഈ സമൂഹം യുകെയിലെ ഏറ്റവും വലിയ കതോലിക്ക ഇടവകയാണ്.

ഞായറാഴ്ച വൈകീട്ട് നാലു മണിയ്ക്ക് ചര്‍ച്ച് നിര്‍മ്മാണ സൈറ്റില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച വൈകീട്ട് ആറു മണി മുതല്‍ ഏഴു മണിവരെ യുകെയിലെ മറ്റ് കതോലിക്കാ സമൂഹവുമായി ചേര്‍ന്ന് സൂമിലൂടെ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. പിന്നീട് സൈറ്റ് കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുക്കും.

ഏഴു ലക്ഷത്തിമുപ്പതിനായിരം പൗണ്ട് മുടക്കി സ്ഥലം വാങ്ങി. പ്രതിസന്ധികള്‍ ഏറെ കടന്നു പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചു കഴിഞ്ഞപ്പോഴേക്കും കോവിഡ് പ്രതിസന്ധി വന്നു. പ്ലാനിങ് പെര്‍മിഷനും ബില്‍ഡിങ് റെഗുലേഷനും ഒട്ടേറെ കടമ്പകള്‍ വേണ്ടിവന്നു. ബില്‍ഡിങ് റെഗുലേഷന്‍ കാലാവധി തീരുന്ന ജൂണിന് മുമ്പേ പള്ളിയുടെ നിര്‍മ്മാണം തുടങ്ങുകയാണ്. ഉദ്ദേശിച്ചതിലും ചെലവേറിയതായി ഇപ്പോള്‍ പ്രൊജക്ട് മാറിയിരിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളിലുള്ള വിലക്കയറ്റം പള്ളി നിര്‍മ്മാണ ചെലവിനേയും സാരമായി ബാധിച്ചിരിക്കുകയാണ്.അതിനായി വലിയൊരു ഫണ്ട് ശേഖരണവും നടന്നുവരികയാണ്.
ചര്‍ച്ച് നിര്‍മ്മാണത്തിന്റെ ഭാഗമായി മെഗാ റാഫിള്‍ നടക്കുന്നുണ്ട്. റാഫിള്‍ ടിക്കറ്റിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.യുകെയിലെ ഏറ്റവും വലിയ സമ്മാന തുകയായ 25000 പൗണ്ട് സമ്മാനമായി നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ അയ്യായിരം പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്. ടിക്കറ്റ് വിതരണം ആരംഭിച്ചു കഴിഞ്ഞു.

ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യുകെ കതോലിക്കാ സമൂഹത്തിന്റെ പിന്തുണയോടെയാണ് ഈ പള്ളി നിർമ്മാണം യാഥാർത്ഥ്യമാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group