സമാധാനത്തിന്റെ പാലങ്ങൾ പണിയുക: ഫ്രാൻസിസ് മാർപാപ്പാ.

ക്രൂരതകൾ നിറഞ്ഞ ഒരു ലോകത്ത്, സമാധാനത്തിന്റെ പാലങ്ങൾ പണിയാൻ ഫ്രാൻസിസ്കൻ വൈദികരെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. “ഇറ്റലിയുടെ സ്വർഗ്ഗീയമാധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ്” എന്ന പേരിൽ അസ്സീസിയിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽനിന്ന് പുറത്തിറക്കുന്ന മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രൂരത നിറഞ്ഞതും, രാഷ്ട്രീയപരമായ കാരണങ്ങളാൽ നിരവധിയാളുകൾ തടവറകളിൽ തുടരുന്നതുമായ ഈ ലോകത്ത് വിശുദ്ധ ഫ്രാൻസിസിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാനും, സമാധാനത്തിന്റെ പാലങ്ങൾ പണിയാനും പാപ്പാ ഫ്രാൻസിസ്കൻ സമർപ്പിതരോട് ആഹ്വാനം ചെയ്തത്.

ഒരു ഫ്രാൻസിസ്കൻ സന്ന്യാസി പാപമോചനകൂദാശയിൽ ഏറെ സ്വീകാര്യനായിരിക്കുകയും, എല്ലാം ക്ഷമിക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിന് വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക സ്വീകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്നുവരെ ലോകത്ത് യുദ്ധങ്ങൾ ഒഴിഞ്ഞിട്ടില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നമുക്കടുത്ത് പലസ്തീനയുടെയും ഉക്രൈന്റെയും ഉദാഹരണങ്ങളുണ്ടെന്നും അനുസ്മരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group