ക്നാനാ സമുദായത്തെക്കൂടാതെ സീറോ മലബാര്‍ സഭ അപൂര്‍ണമാണ് : മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമാണെന്നും ക്നാനായ സമുദായത്തെക്കൂടാതെ സീറോമലബാര്‍ സഭ അപൂര്‍ണമാണെന്നും ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കോട്ടയം അതിരൂപത കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ക്നാനായ കുടിയേറ്റ അനുസ്മരണവും ക്നായി തോമാ ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.

ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ കരുണ എസിഎം, പാസ്റ്ററല്‍ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിഡബ്ല്യുഎ പ്രസിഡന്‍റ്റ് ഷൈനി ചൊള്ളമ്പേല്‍, കെസിവൈഎല്‍ പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m