അഹങ്കാരം തിന്മകളിലെ മഹാറാണി : ഫ്രാന്‍സിസ് മാർപാപ്പ

അഹങ്കാരം തിന്മകളിലെ മഹാറാണിയാണെന്നും യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരിയെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

അഹങ്കാരത്തിന്‍റെ എല്ലാ ചെയ്തികള്‍ക്കും പ്രതിവിധി വിനയമാണെന്ന് പ്രതിവാര പ്രഭാഷണത്തില്‍ പാപ്പാ വ്യക്തമാക്കി.

അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ പറഞ്ഞു. അഹങ്കാരമുള്ള ഒരു വ്യക്തിയുടെ കാര്യത്തില്‍ അധികമൊന്നും ചെയ്യാനില്ല. ആ വ്യക്തിയോട് സംസാരിക്കുക തന്നെ അസാദ്ധ്യമാണ്. തിരുത്തുകയെന്നത് അതിലും ദുഷ്കരമാണെന്ന് പാപ്പാ വ്യക്തമാക്കി. അഹങ്കാരത്തെക്കുറിച്ചുള്ള ശക്തമായ പ്രബോധനം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വന്തം യോഗ്യതകള്‍ അംഗീകരിക്കപ്പെടണമെന്നും, മറ്റുള്ളവരെക്കാള്‍ വലിയവനാണെന്നു ഭാവിക്കുന്നവന്നവരുമാണ് ഹൃദയത്തില്‍ അഹങ്കാരമുള്ളവര്‍.

“ഒരു ഇറ്റാലിയന്‍ പഴഞ്ചൊല്ല് ഇങ്ങനെയാണ് അഹങ്കാരം കുതിരപ്പുറത്ത് പോകുന്നു, കാല്‍നടയായി തിരികെ വരുന്നു. അത്യാര്‍ത്തി പോലുള്ള ഏറ്റവും വലിയ പാപങ്ങളില്‍ നിന്ന് അത് ആരംഭിക്കുകയും ഏറ്റവും അസ്വസ്ഥജനകവും ഭീകരങ്ങളുമായവയില്‍ അവസാനിക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m