ടോണി ചിറ്റിലപ്പള്ളി സിറോ മലബാർ സഭ അത്മായ ഫോറം സെക്രട്ടറി.

കൊച്ചി: സീറോമലബാർ സഭയുടെ സിനഡൽ കമ്മീഷൻ അൽമായ ഫോറത്തിന്റെ പുതിയ സെക്രട്ടറിയായി തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു….. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ ഒഴിവിലാണ് പുതിയ നിയമനം…. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീർഘകാലം വിദേശത്തായിരുന്നു…. പിന്നീട്‌ ശാലോം-സോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായി പ്രവർത്തിച്ചു….. ക്രൈസ്തവ ചിന്തകൻ, എഴുത്തുകാരൻ, ടി.വി അവതാരകൻ എന്നീ നിലകളിൽ ടോണി ചിറ്റിലപ്പള്ളി മാധ്യമ ലോകത്ത്‌ സജീവമാണ്…. ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്.. ജെ. സി. ഡാനിയേൽ അക്കാദമിയുടെ സാഹിത്യ ശ്രേഷ്ഠ അവാർഡ്, ബിഷപ്പ് മാക്കീൽ ഫൗണ്ടേഷൻ അവാർഡ്, മേരിവിജയം കവിതാ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്…. ഭാര്യ, ജിനു. കെ. ജോസഫ് (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ്. ഇ. ബി, മുതുവറ, തൃശൂർ ), മക്കൾ, ജോവന്ന, ഇസബെല്ല, റബേക്ക, ജൊഹാൻ, ആമി എന്നിവരാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group