സഭാതനയർക്ക് ആവേശം സമ്മാനിച്ച് സീറോ മലബാർ സഭ അസംബ്ലിക്ക് ഉജ്ജ്വല
സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും
സമ്പന്നമായിരുന്നു.
സീറോമലബാർ സഭയുടെ കരുത്തും മഹത്വവും അംഗങ്ങൾ തിരിച്ചറിയണമെന്നും കൂടുതൽ മേഖലയിലേക്ക് പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് പറഞ്ഞു. സീറോ മലബാർ സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
സഹോദരസഭകളേയും ചേർത്തുപിടിച്ച് ഒന്നിച്ച് മുന്നേറുന്ന ശൈലിയാണ് സീറോമലബാർ സഭയുടേതെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളർപ്പിച്ച മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group