ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) ജിഹാദികൾ ഇറാഖിലെ മൊസൂളിൽ അധിനിവേശം നടത്തിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.
ഭീകരരെ തുരത്തിയതിനു ശേഷവും ആശങ്കയും ഭീതിയും വിടാതെ പിടികൂടിയിരിക്കുകയാണ് ഇവിടെ നിന്നും പലായനം ചെയ്ത ക്രൈസ്തവ സമൂഹത്തെ. അതിനു തെളിവാണ് ഇപ്പോഴും മടങ്ങിവരാൻ ഭയപ്പെടുന്ന ക്രിസ്ത്യൻ സമൂഹം.
ഇസ്ലാമിസ്റ്റുകളുടെ വരവിനു മുമ്പ് മൊസൂളിൽ 1200 ക്രിസ്ത്യൻ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017- ൽ മൊസൂൾ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. അതിനുശേഷം വളരെ കുറച്ചു ക്രിസ്ത്യാനികൾ മാത്രമേ മൊസൂളിൽ അവശേഷിച്ചിരുന്നുള്ളൂ. “ഏകദേശം 30 മുതൽ 40 വരെ കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. വീടുകളിൽ അവശേഷിക്കുന്ന പലരും പ്രായമായവരാണ്. നിരവധി കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിൽ നിന്നു വരികയും പോകുകയും ചെയ്യുന്നു” വെന്ന് അൽകോഷിലെ കൽദായ ബിഷപ്പ് പോൾ താബിറ്റ് മെക്കോ പറയുന്നു.
രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പുവരെ മൊസൂളിൽ ഒരുലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. സുന്നി ഭൂരിപക്ഷം ഷിയാകൾക്കും യസീദികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമൊപ്പം സമാധാനപരമായി ജീവിച്ചിരുന്ന ഒരു സാമൂഹികഘടനയുടെ ഭാഗമായിരുന്നു. 2003-ൽ സദ്ദാം ഹുസൈൻ്റെ ഭരണത്തെ അട്ടിമറിക്കുന്നതിനിടയാക്കിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലിനുശേഷം ക്രിസ്ത്യാനികളുടെ എണ്ണം കുറയാൻ തുടങ്ങി. അന്നുമുതലാണ് മൊസൂളിൽ വിഭാഗീയ അക്രമങ്ങൾ വർധിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m