‘PATH TO SAINTHOOD’ (വിശുദ്ധിയിലേക്കുള്ള വഴി) ഗ്രന്ഥം പ്രകാശനം ചെയ്തു.

റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട്
നിർവഹിച്ചു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർസഭയിലെ
ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ
ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും
സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്‌ത്.

വിശുദ്ധരുടെ നാമകരണനടപടി ക്രമങ്ങൾ വിവരിക്കുന്നതോടൊപ്പം സീറോമലബാർസഭയിലെ വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ധന്യർ, ദൈവദാസർ എന്നിവരെപ്പറ്റിയുള്ള വിശദമായ പഠനമാണ് സീറോമലബാർസഭയുടെ പോസ്റുലേറ്റർ ജനറലായ ഗ്രന്ഥകർത്താവ് പുസ്‌തകത്തിൽ വിവരിക്കുന്നത്. ഈ ഗ്രന്ഥം വിശ്വാസപരിശീലനരംഗത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് മേജർ ആർച്ച്ബിഷപ്പ് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group