ആഗോള തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ വീഡിയോ പുറത്തായതോടെ ആഗോള തലത്തില്‍ ചര്‍ച്ചയായി വ്യാപക പ്രതിഷേധം.

അന്തർദേശീയ തലത്തിൽ പ്രതിഷേധം അണപൊട്ടിയതോടെ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കലാപം പിന്നിട്ടിട്ട് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര മോദിയുടെ പ്രതികരണമെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. നാനൂറോളം ക്രിസ്തീയ ആരാധനാലയങ്ങളും പതിനായിരകണക്കിന് ക്രൈസ്തവരുടെ ഭവനങ്ങളും തെരഞ്ഞുപിടിച്ചു ആക്രമണം നടത്തിയപ്പോഴും പ്രധാനമന്ത്രി അപകടകരമായ മൗനം പാലിക്കുകയായിരുന്നു. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group