ദിവ്യകാരുണ്യ പഠന കേന്ദ്രവും പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സും ഉദ്ഘാടനം ചെയ്തു‌

എം. സി. ബി. എസ്. എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൻ്റെയും പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സിന്റെയും ഉദ്ഘാടനം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്‌തുദാസ് പിതാവ് നിർവഹിച്ചു.

2017-ൽ കോട്ടയത്ത് ആരംഭിച്ച ദിവ്യകാരുണ്യ പഠനകേന്ദ്രത്തിന്റെ പുതിയ ശാഖയാണിത്.

സമ്മേളനത്തിൽ എം. സി. ബി. എസ്. എമ്മാവൂസ് പ്രൊവിൻസിന്റെ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ റവ. ഫാ. ആന്റണി കുറ്റിക്കൽ അധ്യക്ഷപ്രസംഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് പ്രസിഡന്റ് ഡോ. തോമസ് കുഴുപ്പിൽ അക്കാദമിക സന്ദേശവും എമ്മാവൂസ് പ്രൊവിൻസിന്റെ യൂക്കരിസ്ടിക് കൗൺസിലർ റവ. ഫാ. ജയ്മോൻ മുളപ്പഞ്ചേരിൽ ആമുഖ പ്രഭാഷണവും നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group