ഒരു നൂറ്റാണ്ടിനുശേഷം അർമേനിയയിൽ ദിവ്യബലി പുനരാരംഭിക്കുന്നു;

അർമേനിയൻ വംശഹത്യയെ തുടർന്ന് ഒരു നൂറ്റാണ്ടിലധികം കാലം ജീർണാവസ്ഥയിലായിരുന്ന ദൈവാലയം പുനരുജ്ജീവനത്തിന്റെ പാതയിൽ.ഈസ്റ്റേൺ അനറ്റോളിയയിലെ മലാത്തിയ നഗരത്തിൽ സ്ഥിതിചെയ്യുന്ന ‘ഉച് ഹൊറാൻ’ ദൈവാലയം ഓഗസ്റ്റ് 28നാണ് ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. വീണ്ടും ബലിയർപ്പിക്കാൻ ആയതിന്റെ സന്തോഷത്തിൽ വികാരനിർഭരമായ അർമേനിയൻ ജനതയെ സാക്ഷിനിർത്തി തുർക്കിയിലെ അർമേനിയൻ പാത്രിയർക്കീസ് സഹക് മസാല്യൻ, അഡ്യാമൻ മെട്രോപ്പോളിറ്റൻ ബിഷപ്പ് ഗ്രിഗോറിയോസ് മെൽക്കി യുറേക് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.പ്രാദേശിക സർക്കാർ പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും നൂറുകണക്കിന് അർമേനിയൻ ക്രൈസ്തവരും ദിവ്യബലി പങ്കെടുക്കാനെത്തി എന്നതും ശ്രദ്ധേയമായിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group