മിഷനറി വൈദികന്റെ സേവനങ്ങളെ അനുസ്മരിച്ച് സഭ നേതൃത്വം.

ദിനജ്പൂർ: 50 വർഷത്തിലേറെയായി ബംഗ്ലാദേശിൽ
മിഷണറി ആയി സേവനം ചെയ്ത ഫാദർ അഡോൾഫോ എൽ ഇംപെരിയോയെ അനുസ്മരിച്ച് ദിനജ്പൂർ സഭ നേതൃത്വം. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷനിലെ (PIME) അംഗവും പുരോഹിതനുമായ
ഫാദർ അഡോൾഫോ
91-ാം വയസ്സിലാണ് അന്തരിച്ചത്.
ഇറ്റലിയിലെ ലെക്കോയിലെ
പുരോഹിതനായ ഫാദർ അഡോൾഫോ എൽ ഇംപെരിയോ ജീവിതത്തിന്റെ 51 വർഷം ബംഗ്ലാദേശിൽ, പ്രത്യേകിച്ച് ദിനാജ്പൂർ രൂപതയിലാണ് ചെലവഴിച്ചത്.
ഫാ.അഡോൾഫോ യുടെ ജീവിതവും പ്രവർത്തനവും ദിനാജ്പൂരിലെ കത്തോലിക്കാ രൂപതയും ബംഗ്ലാദേശിലെ മുഴുവൻ സഭയും സന്തോഷത്തോടെയും നന്ദിയോടെയും ഓർക്കുന്നുവെന്നും “അദ്ദേഹത്തിന്റെ പ്രാർത്ഥനാ ജീവിതവും, ആഴത്തിലുള്ള വിശ്വാസവും സേവനമനോഭാവവും ക്രിസ്തുവിലേക്ക് ജനങ്ങളെ അടുപ്പിക്കുകയായിരുന്നുവെന്നും, ദിനാജ്പൂർ രൂപതയുടെ തലവനായ ബിഷപ്പ് സെബാസ്റ്റ്യൻ ടുഡുവിൻ പറഞ്ഞു.
1969 ൽ അദ്ദേഹം നമ്മുടെ ഇടയിൽ മിഷണറിയായി എത്തി, നമ്മുടെ പ്രാദേശിക പള്ളി പണിയാൻ സഹായിച്ചു. എല്ലാ തലങ്ങളിലും അദ്ദേഹത്തിന്റെ സേവനം ഉണ്ടായിരുന്നു.., ബിഷപ്പ് ടുഡു പറയുന്നു.
ഫാദർ ഇംപെരിയോ 1930 ഫെബ്രുവരി 28 ന് ഇറ്റാലിയൻ നഗരമായ ഗീതയിൽലാണ് ജനിച്ചത്.ഇംഗ്ലണ്ടിലെ ഭാഷാ പരിശീലനത്തിനുശേഷം 1967 ജൂൺ 29 ന് പുരോഹിതനായി നിയമിതനായ അദ്ദേഹം 1969 ൽ ഒരു മിഷനറിയായി ബംഗ്ലാദേശിലെത്തുകയും ചെയ്തു.
1969 ൽ ഫാ.അഡോൾഫോ എത്തിയപ്പോൾ ബംഗ്ലാദേശ് എന്ന രാജ്യം പോലും നിലവിൽ വന്നിരുന്നില്ലന്നും,
“ഈസ്റ്റ് പാകിസ്ഥാൻ” എന്ന് വിളിക്കപ്പെട്ടിരുന്ന രാജ്യം ബംഗ്ലാദേശയി രൂപം പ്രാപിച്ചത് ഫാ.അഡോൾഫോയുടെ വരവിനു രണ്ടുവർഷത്തിനുശേഷമുണ്ടായ “വിമോചനയുദ്ധംത്തോടെയായിരുന്നുവെന്നും ബിഷപ്പ് ഓർമപ്പെടുത്തി.
സ്വതന്ത്ര രാഷ്ട്രമായ ബംഗ്ലാദേശ് രൂപീകൃതമായതോടെ പട്ടിണി, ക്ഷാമം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ഭയാനകമായ വർഷങ്ങളായിരുന്നു പിന്നീട് എന്നും ആ സമയങ്ങളിൽ ഫാദർ അഡോൾഫോ രാജ്യത്തിന് നൽകിയ സേവനങ്ങൾ വളരെ വലുതാണെന്നും ബിഷപ്പ് പറഞ്ഞു.
രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള കാരിത്താസ് പ്രവർത്തനങ്ങളെ ഫാദർ ഏകീകരിക്കുകയും ദിനാജ്പൂർ പ്രദേശത്ത് സാന്താലിലെ സ്വദേശികൾക്കും കുഷ്ഠരോഗികൾക്കും, കുട്ടികൾക്കുമായി അദ്ദേഹം സ്കൂളുകൾ, പള്ളികൾ, ഹോസ്റ്റലുകൾ, ഡിസ്പെൻസറികൾ നിർമ്മിക്കുകയും ചെയ്തു. പത്ത് വർഷത്തോളം അദ്ദേഹം ദിനാജ്പൂർ കത്തീഡ്രലിന്റെ പാസ്റ്ററും “കുഷ്ഠരോഗ പദ്ധതിയുടെ” ഡയറക്ടറുമായിരുന്നു. ദിനാജ്പൂരിലെ നാഷണൽ മേജർ സെമിനാരി, സെന്റ് ഫിലിപ്പ്സ് ഹൈസ്കൂൾ, ദിനാജ്പൂർ കത്തീഡ്രൽ, പബ്നയിലെ മോഥുരാപൂർ ചർച്ച്, ധാക്കയിലെ രംഗമാതിയ ചർച്ച് എന്നിവയാണ് അദ്ദേഹം നിർമ്മിച്ചത് . 1972 മുതൽ 1976 വരെ ബംഗ്ലാദേശിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷനുകളുടെ റീജിയണൽ സുപ്പീരിയർ ആയിരുന്നു, സെന്റ് ഫിലിപ്പ്സ് ഹൈസ്കൂളിലെ ഹെഡ് മാസ്റ്ററും സെന്റ് ഫിലിപ്പ്സ് ബോർഡിംഗ് സ്കൂളിന്റെ ഡയറക്ടറും ദിനാജ്പൂരിലെ സെന്റ് ജോസഫ്സ് മൈനർ സെമിനാരി ഡയറക്ടറുമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2014-ൽ, ഫാ. ഇംപെരിയോ തന്റെ സജീവ സേവനം പൂർത്തിയാക്കിയെങ്കിലും, ദിനാജ്പൂരിൽ പ്രാദേശിക വസതിയിൽ തന്റെ സേവനങ്ങൾ തുടർന്നു, രോഗികളെയും ദരിദ്രരെയും പ്രത്യേകിച്ച് തൊഴിലില്ലാത്ത യുവാക്കളെയും ഫാദർ സഹായിച്ചു.
കൂടാതെ
കുട്ടികൾക്കായി പുതിയ ബോർഡിംഗ് സ്കൂൾ, പുതിയ പള്ളി, പുതിയ സ്കൂൾ എന്നിവ നിർമ്മിക്കാനും അപ്പോഴും അദ്ദേഹം വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരുന്നു .
2019 ൽ ഇറ്റലിയിലേക്ക് തിരികെ പോയ അദ്ദേഹം , ബംഗ്ലാദേശിനെ ഹൃദയത്തിൽ കൊണ്ടുപോയിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group