സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി

ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന അസാധാരണ സമ്മേളനമായിട്ടാണ് സിനഡ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന സിനഡിന്റെ ആദ്യഘട്ടം ഈ മാസം 29 വരെ നീണ്ടുനിൽക്കും.

‘പൊതുനന്മയ്ക്കു വേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യവുമായി ആരംഭിച്ചിരിക്കുന്ന സിനഡിൽ 370 പേരാണ് പങ്കെടുക്കുന്നത്. 370 പേരിൽ 300 പേർ ബിഷപ്പുമാരും 70 പേർ സാധാരണ വിശ്വാസികളുടെ പ്രതിനിധികളുമാണ്. ‘ദൈവ ശാസ്ത്ര പഠനങ്ങളുടെ പിൻബലമില്ലാത്ത സാധാരണക്കാരുടെ ഉൽക്കണ്ഠ വർദ്ധിപ്പിക്കുന്ന വിധം വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വ്യാഖ്യാനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന വർത്തമാനകാല ജീവിതത്തിൽ യഥാർത്ഥ സത്യത്തിലേക്ക് ഒന്നിച്ചുനീങ്ങുക എന്നതാണ് സിനഡിന്റെ ലക്ഷ്യം.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group