ഉപവിയുടെ സഹോദരിമാർ നടത്തിവന്നിരുന്ന മഠവും ആശുപത്രിയും ആക്രമിക്കപ്പെട്ടു

ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രെൻസിൽ ഉപവിയുടെ സഹോദരിമാർ നടത്തിവന്നിരുന്ന ആശുപത്രിയും, മഠവും സായുധസംഘത്തിന്റെ ആക്രമണങ്ങൾക്കിരയായി.

മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ജിമ്മി ഷെറിസിയെറിന്റെ കീഴിലുള്ള അക്രമിസംഘം ആശുപത്രിയും മഠവും കൊള്ളയടിച്ച ശേഷം ഇരു സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയത്.

ആശുപത്രിയും ആക്രമിച്ച അക്രമിസംഘം, രണ്ടിടങ്ങളിലും നിന്നുള്ള ബഞ്ചുകളും കിടക്കകളും മെഡിക്കൽ ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി. ഇവയിൽ ചിലവ പോർട്ട്-ഓ-പ്രെൻസിലുള്ള കരിഞ്ചന്തകളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

രാജ്യത്ത് വർഷം തോറും ആയിരത്തിലധികം ആളുകൾക്ക് അഭയവും മുപ്പതിനായിരത്തിലധികം ആളുകൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങളും നൽകിവരുന്ന ഉപവിയുടെ സഹോദരിമാർക്കുനേരെയുള്ള ആദ്യത്തെ ആക്രമണമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group