കൊച്ചു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കന്യാസ്ത്രീ പൊട്ടക്കിണറ്റിൽ വീണു മരിച്ചു !

കൊച്ചു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കന്യാസ്ത്രീ പൊട്ടക്കിണറ്റിൽ വീണു മരിച്ചു.

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തർപെട്ടിൽ ആയിരുന്നു സംഭവം നടന്നത്.
സിസ്‌റ്റേഴ്സ് ഓഫ് ചാൾസ് ബെറോമിയോ സന്യാസി സമൂഹത്തിലെ സിസ്റ്റർ കൗസല്യ രാജേന്ദ്രനാണ് (25) അപകടത്തിൽപെട്ട് മരണമടഞ്ഞത്.

സിസ്റ്ററിന് പരിചയമുള്ള അയൽ വീട്ടിലെ മൂന്ന് വയസുള്ള ബാലൻ പൊട്ടകിണറിനടുത്ത് ഓടിക്കളിക്കുന്നത് കണ്ട് കുട്ടിയെ രക്ഷിക്കാനായി ഓടിയെത്തിയവഴി സിസ്റ്റർ കാൽ വഴുതി പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.

കിണറ്റിലേയ്ക്ക് നോക്കി കുട്ടി കരഞ്ഞ് നിലവിളിക്കുന്നതുകണ്ട് ഓടിയെത്തിയ കുട്ടിയുടെ വീട്ടുകാരാണ് സിസ്റ്റർ കിണറ്റിൽ വീണു കിടക്കുന്ന വിവരം കോൺവെന്റിലും തുടർന്ന് പോലീസ് സ്റ്റേഷനിലും അറിയിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group