ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷൻ മാർപാപ്പായുമായി കാഴ്ച നടത്തി.

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷൻ ഡെന്നീസ് ഫ്രാൻസീസിനെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസീസ് മാർപാപ്പാ .

മാർപാപ്പായുടെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ചായിരുന്നു ഈ സ്വകാര്യ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

കരീബിയൻ ദ്വദീപായ ട്രിനിദാദ് ആൻഡ് തൊബാഗൊ സ്വദേശിയാണ് നയതന്ത്രജ്ഞനായ ഡെന്നീസ് ഫ്രാൻസീസ്. 68 വയസ്സു പ്രായമുള്ള അദ്ദേഹം 2023 ജൂൺ 1-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കൊല്ലം തന്നെ സെപ്റ്റംബർ 5-ന് ചുമതലയേല്ക്കുകയും ചെയ്തു. ഡെന്നീസ് ഫ്രാൻസീസ് 2021 മുതൽ ഐക്യരാഷ്ട്രസഭയിൽ ട്രിനിദാദ് ആൻഡ് തൊബാഗൊയുടെ സ്ഥിരം പ്രതിനിധിയായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group