നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി.
നൈജീരിയയിലെ കടുന അതിരൂപതയിലെ സെന്റ് തോമസ് സമാൻ ദാബോ ഇടവകയുടെ റെക്ടറിയിൽ നിന്ന് ഗബ്രിയേൽ ഉകെ എന്ന വൈദികനെയാണ് തട്ടിക്കൊണ്ടു പോയത്.

ജൂൺ ഒമ്പതിനാണ് തീവ്രവാദികൾ ഫാ. ഗബ്രിയേൽ ഉകെയെ തട്ടിക്കൊണ്ടുപോയത്.
ജൂൺ 10 തിങ്കളാഴ്ച, അതിരൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഫാവേ കസാഖ്, രാജ്യത്ത് വൈദികരെ തട്ടിക്കൊണ്ടുപോകുന്ന വ്യാപകമായ സംഭവങ്ങളിൽ നടപടിയെടുക്കാൻ നൈജീരിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. “ഫാ. ഗബ്രിയേലിന്റെ അടിയന്തിരവും സുരക്ഷിതവുമായ മോചനത്തിനായി ഞങ്ങൾ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സമൂഹത്തിലെ നിരപരാധികളായ പൗരന്മാർ മോചനദ്രവ്യത്തിനു വേണ്ടി നിരന്തരമായി തട്ടിക്കൊണ്ടുപോകപ്പെടുന്നു. ഈ നടപടിയെ ഞങ്ങൾ ഒരുപോലെ അപലപിക്കുന്നു; ഒപ്പം സുരക്ഷ പരിശോധിക്കാനും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” – ചാൻസലർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group